പൊക്കുന്ന്: കോന്തനാരി പടിഞ്ഞാറെ കോലോത്ത് പറമ്പത്ത് അപ്പാട്ട് ഹൗസിൽ സൂപ്പി അപ്പാട്ട് (74) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഭാര്യ: ആയിശബി. മകൻ മുസ്തഫ (ഗൾഫ് ). മരുമകൾ: സൈനബ. കോന്തനാരി ടൗൺ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ചെയർമാൻ, കോന്തനാരി മഹൽ കമ്മിറ്റി അംഗം, കോന്തനാരി സലാഹുദ്ധീൻ സഭ വൈസ് പ്രസിഡൻറ്, എസ്.വൈ.എസ് കോന്തനാരി ശാഖ പ്രസിഡൻറ്,163ാം ബൂത്ത് യു.ഡി.എഫ് കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.