വടകര: കുട്ടോത്ത് കാവിൽ റോഡിലെ കോൺഗ്രസ് പ്രവർത്തകനും ലോകനാർകാവ് ക്ഷീര സഹകരണ സംഘം മുൻ പ്രസിഡൻറുമായ ആക്കുപ്പൊയിൽ രമാവരൻ (58) നിര്യാതനായി. പരേതരായ ആക്കുപ്പൊയിൽ കേളപ്പെൻറയും കല്യാണിയുടെയും മകനാണ്. ഭാര്യ: രജില (ലോകനാർകാവ് ക്ഷീര സഹകരണ സംഘം). മക്കൾ: വിഷ്ണു കല്യാൺ, വിഷ്ണു പ്രിയ. സഹോദരങ്ങൾ: ജാനു, ലക്ഷ്മി, പ്രഭാകരൻ (റേഷൻ ഷോപ്പ്, കാവിൽ റോഡ്) വസന്ത, പത്മിനി, നാരായണൻ, കൃഷ്ണൻ, പരേതനായ രാഘവൻ.