കോഴിക്കോട്: പ്രശസ്ത ബാൾ ബാഡ്മിൻറൺ പരിശീലകനായിരുന്ന കുറ്റിച്ചിറ തങ്ങൾസ് റോഡ് മുക്രിയകത്ത് ഹസൻ കോയ (92) നിര്യാതനായി. കോഴിക്കോട് സർവകലാശാലയുടെയടക്കം പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. റിട്ട. ഡെപ്യൂട്ടി തഹസിൽദാറാണ്. റവന്യൂ റിക്രിയേഷൻ ക്ലബ് സ്ഥാപക സെക്രട്ടറിയാണ്. നടുവട്ടം ബാഡ്മിൻറൺ വില്ലയിലായിരുന്നു താമസം. ഭാര്യ: പൊൻമാടത്ത് കുട്ടീബി. മക്കൾ: നാസർ അഹമ്മദ്, സലിം, ഷൗക്കത്ത്, ജഹാൻബീഗം. മരുമക്കൾ: മുരിങ്ങകണ്ടി സൈഫുദ്ദീൻ, മുതിരപറമ്പത്ത് ആമിന, കണ്ണാടിപ്പറമ്പത്ത് ആരിഫ.