കോഴിക്കോട്: പുളിയറങ്ങാട്ട് പി. ബാബു പുതിയപാലം (67) നിര്യാതനായി. പരേതനായ സ്വാതന്ത്ര്യസമര സേനാനി പുളിയറങ്ങാട്ട് ചാത്തപ്പെൻറ മകനാണ്. രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് അവാർഡും, ബി.ആർ.അംബേദ്കർ ദളിത് സാഹിത്യ അക്കാദമിയുടെ കർമരത്ന അവാർഡ് ജേതാവും മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറുമാണ്. മക്കൾ: ശ്രീജിത് (ജിത്തു), ബിജുല, ഷിജുല. മരുമക്കൾ: രഞ്ജിഷ്, സജീവൻ. സഹോദരങ്ങൾ: നിർമല, പരേതനായ ഗംഗാധരൻ, വാസു എന്ന ചെക്കുട്ടി.