കോഴിക്കോട്: പ്രമുഖ ഹൃദ്രോഗ ചികിത്സകനും കോഴിക്കോട് മെഡി. കോളജ് റിട്ട. കാർഡിയോളജി വിഭാഗം തലവനുമായ ഡോ. കെ.എൻ. രവീന്ദ്രൻ (89) നിര്യാതനായി. കോഴിക്കോട് പറയഞ്ചേരി ശിശിരത്തിലായിരുന്നു താമസം. ഭാര്യ: സരസ. മക്കൾ: കെ.ആർ.ദിനേഷ് (യു.എ.ഇ ക്ലീൻ ബാസ്റ്റ് കമ്പനി ഉദ്യോഗസ്ഥൻ), സബീന ദേവൻ. മരുമക്കൾ: മിനി ദിനേശ് (മുംബൈ), ഡോ. പി.പി. ദേവൻ (പ്രഫ. എ.ജെ. മെഡി.കോളജ് മംഗലാപുരം). സഹോദരങ്ങൾ: കെ.എൻ. ഗോപിനാഥ്, കെ.എൻ. ബാഹുലേയൻ, പരേതയായ കെ.എൻ. ശാരദ. വൈക്കം തലയോലപ്പറമ്പ് കണ്ടത്തിൽ പരേതരായ എം.കെ. നാരായണെൻറയും രശ്മിയുടെയും മകനാണ്. 1969 ൽ കോഴിക്കോട് മെഡി. കോളജിൽ കാർഡിയോളജി അസി. പ്രഫസറായി ചാർജെടുത്തു. കാർഡിയോളജി വിഭാഗം സ്ഥാപകരിൽ ഒരാളാണ്. പിന്നീട് കാർഡിയോളജി വിഭാഗം തലവനായി. 1987ലാണ് സർവിസിൽനിന്ന് വിരമിച്ചത്. പി.വി.എസ് ആശുപത്രിയിലും കോഴിേക്കാട് രാേജന്ദ്ര നഴ്സിങ് ഹോമിലും പെരിന്തൽമണ്ണ രാംദാസ് നഴ്സിങ്ഹോമിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011ൽ ഐ.എം.എ പുരസ്കാരത്തിനർഹനായി.