കോഴിക്കോട്: പാലാഴി മോറോത്ത് പടിഞ്ഞാറേ വീട്ടിൽ ഹുസൻ (78) നിര്യാതനായി. പ്രമുഖ വ്യവസായിയും പി.ഡബ്ല്യൂ.ഡി കോൺട്രാക്ടറുമായിരുന്നു. കോയൻകോ സ്ഥാപനങ്ങളുടെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടറും കോഴിക്കോട് വലിയങ്ങാടി സ്റ്റാർ ട്രേഡേഴ്സ് മാനേജിങ് പാർട്ണറും കോഴിക്കോട് പി.വി.എച്ച് സ്റ്റീൽ ചെയർമാനും ദയാപുരം അൻസാരി സ്ഥാപനങ്ങളുടെ മുൻ വൈസ് പ്രസിഡൻറുമായിരുന്നു. കോഴിക്കോട്ടെ സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു. ഭാര്യ: ഇമ്പിച്ചായിശ. മക്കൾ: സുഹ്റ, ഷെറി, ഷഹനാസ്. മരുമക്കൾ: അഷ്റഫ് കക്കോടി (എം.ഡി, പി.വി.എച്ച് സ്റ്റീൽസ്), ഹഖീം (ബിസിനസ്), അർഷാദ് (എൻജിനീയർ).