പേരാമ്പ്ര: ചെറുവണ്ണൂർ എടക്കയിൽ പരേതനായ തറയ്ക്കൽ രാമെൻറ മകൻ പ്രകാശൻ (53) നിര്യാതനായി. മലപ്പുറം വള്ളിക്കാംപറ്റ എ.എം.എൽ.പി സ്കൂൾ അധ്യാപകനും ചെറുവണ്ണൂർ അഗ്രികൾചർ ഇംപ്രൂവ്മെൻറ് സൊസൈറ്റി ഡയറക്ടറും എൽ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു. മാതാവ്: നാരായണി. ഭാര്യ: പ്രീത എൻ.കെ (തൃക്കോട്ടൂർ എ.യു.പി സ്കൂൾ, ഡയറക്ടർ പേരാമ്പ്ര വെസ്റ്റ് വനിത സഹകരണ സംഘം). മക്കൾ: സ്നേഹ, കാർത്തിക. സഹോദരങ്ങൾ: പത്മാവതി, ദാസൻ. എ.വി (റിട്ട. എച്ച്.എം, ആവള കുട്ടോത്ത് എൽ.പി), രാജൻ തറയ്ക്കൽ (റിട്ട. അധ്യാപകൻ, ജി.യു.പി സ്കൂൾ കരുവണ്ണൂർ), പ്രദീപൻ (ഡെൻറൽ ടെക്നീഷ്യൻ).