കൊയിലാണ്ടി: അന്തർ സംസ്ഥാനക്കാരനായ തുണിക്കട ജീവനക്കാരൻ കോവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശ് സ്വദേശി ഷംസുദ്ദീൻ (46) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളി ഖബർസ്ഥാനിൽ സംസ്കരിച്ചു.