പോത്തൻകോട്: കൊയ്ത്തൂർക്കോണത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കൊയ്ത്തൂർക്കോണം മണ്ണറ കുന്നുവിള വീട്ടിൽ പ്രഭാകരൻ നായർ.ആർ (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കൊയ്ത്തൂർകോണത്തുെവച്ച് ഓട്ടോ യാത്രക്കിടെ എതിർ ദിശയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രഭാകരനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ച മരിച്ചു. ഭാര്യ: ജയശ്രീ.
മക്കൾ: അപർണ, അർജുൻ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.