നരിക്കുനി: സി.പി.ഐ.എം പുല്ലാളൂർ ലോക്കൽ കമ്മിറ്റി അംഗവും റിട്ട. കാലിക്കറ്റ് വാഴ്സിറ്റി ഉദ്യോഗസ്ഥനും പ്രഭാഷകനും പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗവുമായ പുനത്തിൽ ഒമർ (62) നിര്യാതനായി. സർവകലാശാല എംപ്ലോയ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. അസുഖത്തെ തുടർന്ന് എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഉഷ (റിട്ട. പ്രധാനാധ്യാപിക ഗവ. എൽ.പി.സ്കൂൾ നെടിയനാട്). മക്കൾ: നിള, നീരജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.