കോഴിക്കോട്: കൂത്തുപറമ്പ് കോട്ടയംപൊയിൽ സുരഭിയിൽ പി. മുകുന്ദൻ (83) നിര്യാതനായി. കോഴിക്കോട് കോംട്രസ്റ്റ് മാനേജറായിരുന്നു. ഭാര്യ: ടി.വി. വിജയലക്ഷ്മി. മക്കൾ: രജിത് മുകുന്ദൻ (ലഫ്. കേണൽ, ഇന്ത്യൻ ആർമി), ആര്യ ജയന്ത് (സെക്ഷൻ ഓഫിസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), നിർമൽ മുകുന്ദൻ (വെൽസ് ഫാർഗോ, ന്യൂ ജെഴ്സി, യു.എസ്). മരുമക്കൾ: അമൃത (ന്യൂ മാഹി പഞ്ചായത്ത് ഓഫിസ്), അഡ്വ. കെ. ജയന്ത് (മുൻ കെ.പി.സി.സി സെക്രട്ടറി), പ്രബിഷ (ന്യൂ ജെഴ്സി).