വില്യാപ്പള്ളി: പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ കാര്യാട്ട് അഹ്മദ് മുസ്ലിയാർ (92) നിര്യാതനായി. അര നൂറ്റാണ്ടായി വില്യാപ്പള്ളി വലിയ ജുമുഅത്ത് പള്ളി ഖാദിയായിരുന്നു. ഓർക്കാട്ടേരി, നെടിയേരി, വില്യാപ്പള്ളി മദ്റസകളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. നിലവിൽ മഹല്ല് ഖാദിയും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് രക്ഷാധികാരിയും മറ്റു നിരവധി മതസ്ഥാപനങ്ങളുടെ ഉപദേശക സമിതി ചെയർമാനുമായിരുന്നു. ഭാര്യ: പരേതയായ കാര്യാട്ട് പാത്തു. മക്കൾ: കുഞ്ഞബ്ദുല്ല (ദുബൈ), ഹാഷിം (സൗദി), അസീസ് (ദുബൈ), ശംസുദ്ദീൻ (ബഹ്റൈൻ), സൈനുദ്ദീൻ (ഖത്തർ), നൗഫൽ (ഖത്തർ), അനീസ, ഹക്കീം. മരുമക്കൾ: അമ്മദ്, സഫിയ, ജമീല, ആയിശ, സാജിദ, ആയിശ, മുംതാസ്, സീനത്ത്. സഹോദരങ്ങൾ: മൊയ്തു, സൈനബ, ഇബ്രാഹിം, മൂസ.