പേരാമ്പ്ര: ചിത്രകാരനും സിനിമ- ഡോക്യുമെൻററി സംവിധായകനുമായ ജ്യോതി പ്രകാശ് (59) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഒ.വി. വിജയെൻറ ഖസാക്കിെൻറ ഇതിഹാസം എന്ന നോവൽ പശ്ചാത്തലമാക്കി ജ്യോതി പ്രകാശ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ഇതിഹാസത്തിലെ ഖസാഖ്' എന്ന ഹ്രസ്വചിത്രവും ‘ആത്മൻ’ എന്ന ഹ്രസ്വചിത്രവും ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. മുറയൂർ വില്ലേജ് ഓഫിസറായി വിരമിച്ച ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു. ബാലൻ നായരുടെയും ശാരദാമ്മയുടേയും മകനാണ്. ഭാര്യ: ഗീത. മക്കൾ: ആദിത്യൻ, ചാന്ദ് പ്രകാശ്. സഹോദരങ്ങൾ: പ്രമോദ്, പ്രീത, പ്രദീപ് മേനോൻ, പ്രശാന്ത്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മുയിപ്പോത്ത് വീട്ടിൽ നടന്നു.