വെള്ളിപറമ്പ്: സി.പി.എം കുന്ദമംഗലം ഏരിയ കമ്മിറ്റി മുൻ അംഗവും കേരള ആർട്ടിസാൻസ് യൂനിയൻ സി.ഐ.ടി.യു മുൻ ജില്ല സെക്രട്ടറിയും പ്രസിഡൻറുമായ വെള്ളിപറമ്പ് പുല്ലീക്കര പി. ബാലക്കുറുപ്പ് (72) നിര്യാതനായി. മാവൂർ സർവിസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയാണ്. ദീർഘകാലം പെരുവയൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കേരള കോഓപറേറ്റിവ് എംപ്ലോയിസ് യൂനിയൻ സി.ഐ.ടി.യു ജില്ല മുൻ സെക്രട്ടറി, സി.ഐ.ടി.യു കുന്ദമംഗലം ഏരിയ മുൻ സെക്രട്ടറി, സഹകരണ എംപ്ലോയിസ് സൊസൈറ്റി മുൻ പ്രസിഡൻറ്, കാരന്തൂർ സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: വിജയലക്ഷ്മി (റിട്ട.എൽ.ഐ.സി). മക്കൾ: ബി. അരുൺ (എ.ഡബ്ല്യൂ.എച്ച് കുറ്റിക്കാട്ടൂർ), ബി. വരുൺ (ജി.വി.എച്ച്.എസ്.എസ് മക്കരപറമ്പ്), ബി. ധന്യ (വഡോദര, ഗുജറാത്ത്). മരുമക്കൾ: ഹാഷിം (വഡോദര, ഗുജറാത്ത്), ഐശ്വര്യ, രശ്മി. സഹോദരങ്ങൾ: ദാമോദരക്കുറുപ്പ്, നാരായണി അമ്മ, സരോജിനി അമ്മ, പരേതയായ നാണി അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.