പന്തീരാങ്കാവ്: എടക്കാട്ടുപുറം പൗർണമിയിൽ കെ. പീതാംബരൻ മാസ്റ്റർ (73) നിര്യാതനായി. പൊക്കുന്ന് ഗവ. ഗണപത് യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. പെരുവയൽ കോഓപറേറ്റിവ് റൂറൽ ഹൗസിങ് സൊസൈറ്റി ഡയറക്ടർ, പന്തീരാങ്കാവ് ശ്രീ വിഷ്ണു ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം പന്തീരാങ്കാവ് ശാഖ സെക്രട്ടറിയാണ്. ഭാര്യ: ജഗദമ്മ (റിട്ട. അധ്യാപിക, പന്തീരാങ്കാവ് യു.പി സ്കൂൾ). മക്കൾ: ഡോ. ബേബി മനോജ് (റേഡിയോളജിസ്റ്റ്), ഡോ. മഞ്ജുഷ (റേഡിയോളജിസ്റ്റ്, അബൂദബി). മരുമക്കൾ: സോണിത, തേജൽ വാസുദേവൻ (എൻജിനീയർ, അബൂദബി). സംസ്കാരം ബുധനാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ.