പയ്യോളി: അമൃതാഭാരതി സ്കൂൾ പ്രസിഡൻറും ആദ്യകാല ആർ.എസ്.എസ് പ്രവർത്തകനുമായിരുന്ന വളപ്പിൽ ബാലൻ (80) നിര്യാതനായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഷ്ഠിച്ച ഇദ്ദേഹം, ആർ.എസ്.എസ് വടകര താലൂക്ക് കാര്യവാഹക്, വിശ്വഹിന്ദു പരിഷത്ത് വടകര ജില്ല പ്രസിഡൻറ്, കുറുമ്പ ഭഗവതി ക്ഷേത്രം പ്രസിഡൻറ്, സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സതി. സഹോദരങ്ങൾ: വിജയൻ, പത്മനാഭൻ, ലക്ഷ്മണൻ, സുകുമാരൻ, നാരായണൻ, വിശ്വനാഥൻ, ആനന്ദഭായി, ശശിധരൻ, പരേതയായ ദേവയാനി.