പെരുമണ്ണ: നഗരത്തിലെ പഴയകാല ഗിറ്റാറിസ്റ്റ് തയ്യിൽ താഴം തീർഥത്തിൽ ആലിയോട്ട് ധർമരാജ് (68) നിര്യാതനായി.നഗരത്തിലെ മിക്ക സംഗീത പരിപാടികളിലും ഗിറ്റാർ, കീബോഡ് തുടങ്ങിയവ വായിച്ചിരുന്നു. കലാകാരന്മാരുടെ കൂട്ടായ്മയായ നന്മയുടെ പ്രവർത്തകനായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സൂരജ് (ഗിറ്റാറിസ്റ്റ്), സുധ (ബേബി മെമ്മോറിയൽ ആശുപത്രി). മരുമക്കൾ: ഷൈജു നാലുപുരക്കൽ, സൗമ്യ. സഞ്ചയനം ബുധനാഴ്ച.