പാറക്കടവ്: പുന്നോറത്ത് ആലി ഹസൻ ഹാജി (78) നിര്യാതനായി. കുറുവന്തേരിയിലെ പൗരപ്രമുഖനും ബ്ലോക് കോൺഗ്രസ് ഭാരവാഹിയും ചെക്യാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറുമായിരുന്നു. കർഷക കോൺഗ്രസ് ബ്ലോക് സെക്രട്ടറി, കുറുവന്തേരി കല്ലിക്കണ്ടിപ്പള്ളി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ്, കേരള മുസ്ലിം ജമാ-അത്ത് കുറുവന്തേരി മേഖല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: അഷ്റഫ് (ദുബൈ), മഹമൂദ് (ദുബൈ), ബിയ്യ, ആയിഷ. മരുമക്കൾ: നസ്രിയ, നസ്മി, അമ്മദ് (മഞ്ഞപ്പള്ളി), മൂസ (നിടുന്തോൾ). സഹോദരങ്ങൾ: അബ്ദുല്ല, പരേതരായ മറിയം, മായൻ ഹാജി, കദിയ, ആമി.