നടുവണ്ണൂർ: അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ ചരതാൽ ടി.പി. അമ്മത്കുട്ടി (72) നിര്യാതനായി. സ്കൂൾ മാനേജിങ് കമ്മിറ്റി അഡ്വൈസറി ബോർഡ് അംഗമായിരുന്നു. കൊയിലാണ്ടി ഐ.സി.എസ് സെക്കൻഡറി, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും ജോലിചെയ്തിട്ടുണ്ട്. എലങ്കമൽ ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻറ്, അരിക്കുളം തണൽ ഡയാലിസിസ് സെൻറർ ട്രഷറർ, പാറക്കുളങ്ങര കോറോത്ത് മായൻ ഹാജി സ്മാരക വായനശാല വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പാറക്കുളങ്ങര ക്ഷീരസഹകരണ സംഘം മുൻ ഡയറക്ടറാണ്. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: ജുംനാർ, സുജാൽ, പരേതയായ ഫൗസിയ. മരുമകൻ: അബ്ദുൽ റഷീദ് (അധ്യാപകൻ, എലങ്കമൽ എൽ.പി സ്കൂൾ). സഹോദരങ്ങൾ: കുഞ്ഞായി ഹാജി (റിട്ട. തൊഴിൽ വകുപ്പ്), മറിയം, നഫീസ, ആയിഷ, സഫിയ, ജമീല.