കുറ്റിക്കാട്ടൂർ: മുൻ ഡി.സി.സി സെക്രട്ടറിയും പെരുവയൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറുമായ കുറ്റിക്കാട്ടൂർ ഡാലിയയിൽ സി. മാധവദാസ് (73) നിര്യാതനായി. 25 വർഷം പെരുവയൽ ഗ്രാമ പഞ്ചായത്ത് മെംബറും ഒരു തവണ കുന്ദമംഗലം േബ്ലാക്ക് പഞ്ചായത്ത് മെംബറുമായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി അംഗമാണ്. പെരുമണ്ണ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, മാതൃഭൂമി സ്റ്റഡി സർക്കിൾ സ്ഥാപക പ്രസിഡൻറ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിയൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ജെനി ദാസ്. മക്കൾ: ജിധിൻ ദാസ്, ധന്യശ്രീ.