നടുവണ്ണൂർ: എലങ്കമലിലെ പഴയകാല മുസ്ലിം ലീഗ് വളൻറിയർ ക്യാപ്റ്റനും ദഫ് മുട്ട് ഉസ്താദുമായ കുറ്റിമാകൂൽ കുഞ്ഞിമൊയ്തി (85) നിര്യാതനായി. എലങ്കമൽ നുസ്റത്തുൽ മസാകീൻ റിലീഫ് കമ്മിറ്റിയുടെ ഉപദേശക സമിതി അംഗമായിരുന്നു. ഭാര്യ: ഫാത്വിമ. മക്കൾ: കുഞ്ഞമ്മത്, നൗഷാദ്(ബഹ്റൈൻ), സിറാജ് (കെ.എസ്.ആർ.ടി.സി), സുബൈദ. മരുമക്കൾ: അമ്മത് (കുഞ്ഞാലി മുക്ക്), നഫീസ, ആമിന, സറീജ. സഹോദരങ്ങൾ: ഫാത്വിമ, പരേതരായ ഖദീജ, ഉമ്മാച്ച.