കോഴിക്കോട്: പരേതനായ പൊന്നമ്പത്ത് മൊയ്തീന് കോയയുടെ മകന് മൊല്ലാൻറകം ആലിക്കോയ (68) കുറ്റിച്ചിറ വയലില്‍ കല്യാണംവീട്ടില് നിര്യാതനായി. ദീര്‍ഘകാലം സിയെസ്കോ ലൈബ്രറി സെക്രട്ടറിയും വയലില്‍ െറസിഡൻറ്സ് അസോസിയേഷന് മുഖ്യരക്ഷാധികാരിയുമായിരുന്നു. കുവൈത്തില്‍ പ്രവാസിയായിരുന്നു. ഭാര്യ: പരേതയായ കല്യാണം വീട്ടില്‍ ഫാത്തിമ (ബീവി). മകള്‍: ഇന്സിറ. മരുമകന്: നടുവിലകം നിസാര്‍. സഹോദരങ്ങള്‍: എം. മുഹമ്മദ് അഷ്റഫ്, പരേതയായ ആയിഷ.