കക്കട്ടിൽ: നാടക നടനും സംവിധായകനുമായ പുത്തൻപുരയിൽ രഞ്ജി രാജ് (54) നിര്യാതനായി. നിരവധി പ്രഫഷനൽ നാടകങ്ങളും അമേച്വർ നാടകങ്ങളും സാവിധാനം ചെയ്തു. കോവിഡ് പ്രമേയമാക്കി ‘ചന്തുവിെൻറ അപ്പൂപ്പൻ താടി’ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി യുവജനോത്സവങ്ങൾക്ക് വേണ്ടിയും നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്തു. മിക്കതും സംസ്ഥാന തലത്തിൽ സമ്മാനം നേടി. ശ്രീനാരായണ ഗുരുവിെൻറ ബാല്യം മുതൽ മരണം വരെയുള്ള ജീവിതം നാടകങ്ങളാക്കി അവതരിപ്പിച്ചു. മികച്ച രംഗ കലാകാരൻകൂടിയാണ്. പിതാവ്: പരേതനായ രാജൻ. മാതാവ്: രത്ന. സഹോദരങ്ങൾ: റഷി, രഞ്ജിത, റഷിത.