വടകര: കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ലയുടെ സഹോദരന് പാറക്കല്‍ ഹാരിസ് (49) നിര്യാതനായി. പരേതനായ താഴെ പാറക്കല്‍ മൊയ്തുഹാജിയുടെയും വീരോളി കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. അര്‍ബുദം ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖത്തറിലും ഒമാനിലുമായി ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, ഖത്തര്‍ ഏറാമല മുസ്ലിം റിലീഫ് കമ്മിറ്റി കണ്‍വീനര്‍, ഏറാമല ഇസ്സത്തുല്‍ ഇസ്ലാം മദ്റസ ജനറല്‍ സെക്രട്ടറി, ഏറാമല മഹല്ല് കമ്മിറ്റി എക്സിക്യുട്ടീവ് അംഗം, എം.ഇ.എസ് പബ്ലിക് സ്കൂള്‍ ഓര്‍ക്കാട്ടേരി സ്ഥാപക ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ മാജിദ്, ഷാന നസ്റിന്, ദില്‍ന ഫാദിയ. മറ്റു സഹോദരങ്ങള്‍: മുഹമ്മദ് ഹാജി (അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍), കുഞ്ഞിപ്പാത്തു, സഫിയ, ശരീഫ, നസീമ, സമീര്‍. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഏറാമല ജുമാ മസ്ജിദ് ഖബർസഥാനില്