ഫറോക്ക്: മത സാംസ്കാരിക സ്ഥാപനങ്ങളുടെ ഭാരവാഹിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കരുവൻതിരുത്തി പാതിരിക്കാട് ബീരാൻകോയ (67) നിര്യാതനായി. കരുവൻതിരുത്തി ബി.എം.ഒ യതീംഖാന, അൻജുമൻ ജമാഅത്ത് കമ്മിറ്റി, ചായിൽ ഇടവഴി ജുമാമസ്ജിദ്, ഫറോക്ക് ടൗൺ ജുമാമസ്ജിദ്, കരുവൻതിരുത്തി എം.എസ്.എസ് യൂനിറ്റ് തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ജംഷീദ് (ബാബ ഡയഗ്നോസ്റ്റിക് സെൻറർ, ഫറോക്ക്), ജസീന, ജബീന. മരുമക്കൾ: ബദ്റുദ്ദീൻ (മലയാള മനോരമ ഫറോക്ക് ലേഖകൻ), ഇബ്രാഹിം (കൊടക്കാട്), സൽമത്ത് (കൊണ്ടോട്ടി). സഹോദരങ്ങൾ: സൈനബ (ബേപ്പൂർ), പരേതനായ മുഹമ്മദ് കോയ (ഫാറൂഖ് കോളജ്), അബൂബക്കർ (നല്ലൂർ), കദീജ (രാമനാട്ടുകര), ബഷീർ (പാതിരിക്കാട്), ലത്തീഫ് (പാതിരിക്കാട്), സൈതലവി (ബാവു- പാതിരിക്കാട്). മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പത് മണിക്ക് മഠത്തിൽപാടം ജുമാമസ്ജിദിൽ.