കൊടുവള്ളി: പണ്ഡിതൻ കരീറ്റിപ്പറമ്പ് പുളിയിരിക്കണ്ടി പി.കെ.മൊയ്തീൻ മുസ്ലിയാർ (78) നിര്യാതനായി. കരീറ്റിപ്പറമ്പ് മഹല്ല് കമ്മിറ്റി പ്രസിഡൻറ്, മദാറുസ്സഖാഫതുൽ ഇസ്ലാമിയ്യ പ്രസിഡൻറ്, കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡൻറ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: കെ.എം.എ. നാസർ (മുസ്ലിം ജമാഅത്ത് മാനിപുരം സർക്കിൾ ജനറൽ സെക്രട്ടറി), കെ.പി.സിദ്ദീഖ്, കെ.പി.റഷീദ്, ഫാത്തിമ സുഹറ, ഹഫ്സത്ത്. മരുമക്കൾ: അബൂബക്കർ, അശ്റഫ്, ഫാത്തിമ, ഷാഹിദ, അൻസഹ്.