ചേളന്നൂർ: നജിറ മൻസിൽ തൊണ്ടിപ്പറമ്പത്ത് ടി.പി. മൊയ്തീൻ കോയ മാസ്റ്റർ (ഇച്ചന്നൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ-72) നിര്യാതനായി. കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, എലത്തൂർ മണ്ഡലം ട്രഷറർ, ഇച്ചന്നൂർ മഹല്ല് കമ്മിറ്റി പ്രസിഡൻറ്, സെക്രട്ടറി, ചേളന്നൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബർ, സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ, കാർഷിക വികസന സമിതി അംഗം, പെൻഷനേഴ്സ് യൂനിയൻ മണ്ഡലം ഭാരവാഹി, മദ്റസ മാനേജ്മെൻറ് കമ്മിറ്റി ജില്ല വൈസ് പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: നഫീസ. മക്കൾ: നജീബുദ്ദീൻ (മദ്റസ അധ്യാപകൻ), ജലീലുദ്ദീൻ (കുവൈത്ത് കെ.എം.സി.സി), ബദറുദ്ദീൻ (കുവൈത്ത് കെ.എം.സി.സി), നജിറ. മരുമക്കൾ: മുനീറ, റുഫ്സീന, അസിബ, സൈനുദ്ദീൻ മാസ്റ്റർ (ഇച്ചന്നൂർ സ്കൂൾ). സഹോദരങ്ങൾ: പരേതരായ അഹ്മദ്കോയ, ഹംസക്കോയ.