വള്ളിയാട്: മുസ്ലിം ലീഗ് പ്രവർത്തകനും, മത, സാമൂഹിക, സാംസ്കാരിക രംഗത്തെ സാന്നിധ്യവുമായിരുന്ന ബലാരവീട്ടിൽ അമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: ചിറക്കൽ സൈനബ. മക്കൾ: പി. അബ്ദുറഹിമാൻ (തിരുവള്ളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, അധ്യാപകൻ നാളോംകോറോൽ എം.എൽ.പി. സ്കൂൾ), പോയത്ത് മജീദ് (ചെമ്മരത്തൂർ എം.എൽ.പി സ്കൂൾ), അസ്ലം (ഖത്തർ), ഫർഹാന (കടമേരി എം.യു.പി. സ്കൂൾ). സഹോദരങ്ങൾ: ബി.വി. മൊയ്തീൻ മാസ്റ്റർ (റിട്ട. ചേരാപുരം യു.പി.സ്കൂൾ), ആയിഷ, ഖദീജ, പരേതരായ മൂസ, കുഞ്ഞാമി, മായൻകുട്ടി. മരുമക്കൾ: റജീന, അസ്മിയ, സഫ്വാന, മൻസൂർ (ഖത്തർ).