കോഴിക്കോട്: കാരപ്പറമ്പ് മരക്കാംപൊയില്‍ വീട്ടില്‍ സി.വി. രജീഷ്(50) ഒമാനില്‍ കോവിഡ് ബാധിച്ച് കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച വൈകീട്ട് താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് പോസറ്റീവായത്. അല്‍ അന്‍സാബ് മോഡേണ്‍ ഒമാന്‍ ബേക്കറി ജീവനക്കാരനായിരുന്നു. പരേതരായ ശ്രീധരെൻറയും വിമലയുടെയും മകനാണ്. ഭാര്യ: ഷാലി. മക്കള്‍: വൈക, ലിയ. സഹോദരങ്ങള്‍: രഞ്ജിത്ത് കുമാര്‍, രജികല.