താമരശ്ശേരി: പി.സി മുക്ക് പുത്തൻതെരുവിൽ പി.ടി. അഹമ്മദ് കോയ ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കൾ: സുലൈമാൻ (റിട്ട. പ്രഫസർ, ഗവ. കോളജ്, കോടഞ്ചേരി), ആബിദലി, അബൂബക്കർ, മുഹമ്മദ് ബഷീർ (ജി.എച്ച്.എസ്.എസ്, താമരശ്ശേരി), റസിയ (കളൻതോട്). മരുമക്കൾ: ജാസ്മിൻ, സാബിറ (സൗത്ത് കൊടുവള്ളി), താജുന്നിസ (കുറ്റിക്കാട്ടൂർ), സക്കീന ടീച്ചർ (ഇശാഅത് പബ്ലിക് സ്കൂൾ), കുഞ്ഞാലി ഹാജി (കളൻതോട്). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോരങ്ങാട് ജുമുഅത്ത് പള്ളിയിൽ.