പേരാമ്പ്ര: പേരാമ്പ്ര എൻ.ഐ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ പിലാറത്ത് കുഞ്ഞബ്ദുല്ല മാസ്റ്റർ (85) നിര്യാതനായി. മാവിലിത്താഴ മഹല്ല് മുൻ സെക്രട്ടറി, ബദ്രിയ നമസ്കാരപ്പള്ളി പ്രസിഡൻറ്, എടവരാട് മുഈനുൽ ഇസ്ലാം മദ്റസ മുൻ സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, എടവരാട് ശാഖ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: പരേതയായ ബിയ്യാത്തു, ബീവി ചെറിയ പെരുമ്പാട്. മക്കൾ: അബ്ദുൽ കരീം, മുഹമ്മദ്, സാറ, ജമീല. മരുമക്കൾ: സഫിയ, റാബിയ, കുഞ്ഞമ്മദ്, കുഞ്ഞമ്മദ്. സഹോദരങ്ങൾ: പരേതരായ മൂത്താൻ, അമ്മദ്, ഫാത്വിമ, ഖദീജ