കക്കോടി: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ശങ്കരൻ മാസ്റ്റർ (85) നിര്യാതനായി. ചേളന്നൂർ എ.കെ.കെ.ആർ ഹൈസ്കൂൾ റിട്ട. അധ്യാപകനും കോൺഗ്രസിെൻറ വിവിധ കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ഭാര്യ: സരോജിനി (റിട്ട. അധ്യാപിക, കക്കോടി പഞ്ചായത്ത് യു.പി സ്കൂൾ). മക്കൾ: അജിത് കുമാർ (ഡി.ജി.എം, നബാർഡ്), അനിൽകുമാർ (മണ്ണ് സംരക്ഷണ വകുപ്പ്, താമരശ്ശേരി), അരുൺകുമാർ (ശങ്കർ ഗ്യാസ് ഏജൻസീസ്, ചേവായൂർ), അജയകുമാർ (ശങ്കർ പെട്രോളിയം, പെരുമണ്ണ). മരുമക്കൾ: ശ്രീലേഖ, രമ്യ, സീന, ധന്യ. സഹോദരങ്ങൾ: ഗംഗാധരൻ, മോഹനൻ, പ്രേമൻ, കമലാക്ഷി, പ്രഭാവതി, പരേതരായ ബാലൻ, ദേവകി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.