കൊടുവള്ളി: കളരാന്തിരി-തണ്ടോറ താമസിക്കുന്ന (പാലക്കുറ്റി-വടക്കേടത്ത് വീട്ടിൽ) അബൂബക്കർ ഹാജി (86) നിര്യാതനായി. കോഴിക്കോട് മുഖതാർ, കുറ്റിച്ചിറ, പാലക്കുറ്റി, ഇരുമോത്ത്, പെരിങ്ങളം, കാരാടി, കളരാന്തിരി, കരീറ്റിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മദ്റസ അധ്യാപകനായും പള്ളി ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആയിശ. മക്കൾ: സുലൈഖ, ശരീഫ. മരുമക്കൾ: പി.ടി. മൊയ്തീൻകോയ, എ.കെ. അബ്ദുൽ അസീസ്.