കോഴിക്കോട്: ചേവായൂർ ടി.പി. കുമാരൻ നായർ റോഡ് സുവാസത്തിൽ അശ്വതി മോഹൻ (32) നിര്യാതയായി. ഏറനാട് നോളജ് സിറ്റി കോളജ് ഓഫ് ആർക്കിടെക്ചറർ അസി. പ്രഫസറാണ്. ചേവായൂരിലെ ആർക്കിടെക്ചർ സ്ഥാപനമായ കോസ്റ്റൽ ട്രെയിൽസ് പാർട്ണറും അതീതം ഡിസൈൻസ് സ്ഥാപകയുമാണ്. ചിത്രരചനയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ അശ്വതി കേരളത്തിനകത്തും പുറത്തും ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. പിതാവ്: കെ. മോഹനസുന്ദരൻ. മാതാവ്: ടി.ആർ. ലക്ഷ്മിദേവി. ഭർത്താവ്: ദീപക് ആർക്കിടെക്ട് (ദുൈബ). മകൻ: അദീത്. സഹോദരൻ: വരുൺ മോഹൻ (മുംബൈ).