നാദാപുരം: തെരുവംപറമ്പ് സബ് സ്റ്റേഷന് സമീപം താമസിക്കുന്ന താഴെ പുതിയോട്ടിൽ ടി.പി. അന്ത്രു (53) നിര്യാതനായി. തെരുവമ്പറമ്പ് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ദീർഘകാല ജനറൽ സെക്രട്ടറി ആയിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ഹാരിസ് (നിയമ ട്രാവൽസ് കല്ലാച്ചി), ആഷിഫ് (അബുദാബി), ഹബീബ, മുഹമ്മദ് അദ്നാൻ. മരുമക്കൾ: ശിഹാബ്, അസ്മ, ഷമീമ. സഹോദരങ്ങൾ: കുഞ്ഞാലി, കുട്ട്യാലി, മറിയം, കുഞ്ഞിപ്പാത്തു, ബിയ്യാത്തു, പരേതരായ അയിഷ, കുഞ്ഞബ്ദുല്ല, പുന്നോള്ളതിൽ മൂസ. മയ്യിത്ത് നമസ്കാരം ഞായർ രാവിലെ ഒമ്പതിന് ചിയ്യൂർ ജുമാ മസ്ജിദിൽ.