നാദാപുരം: കോവിഡ് ബാധിച്ച് ഖത്തറിൽ ചികിത്സയിൽ കഴിയുകയായിരുന്ന വാണിമേലിലെ പാലോറ മുഹമ്മദ് (39) മരിച്ചു. ഖത്തറിലെ അഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: നസീമ. മക്കൾ: നഹദ ഫാത്തിമ, നഹൽഷാ മുഹമ്മദ്. ദോഹയിൽ ഖബറടക്കി.