കുവൈത്ത് സിറ്റി: കോഴിക്കോട് നല്ലളത്ത് സ്ഥിരതാമസമാക്കിയ ആന്ധ്ര സ്വദേശി സിറാജുദ്ദീൻ (32) കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ഫർവാനിയയിൽ അറബിക് റസ്റ്റാറൻറിൽ ജോലി ചെയ്തുവരുകയായിരുന്നു. താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.കോഴിക്കോട് സ്വദേശിനി എം.ആർ. ഷമീനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷഹൽ, ഫാത്തിമ ത്വയ്ബ്, അയ്മൻ മെഹ്ഫിൻ. പിതാവ്: മസ്താൻ ഷെയ്ഖ്. മാതാവ്: മസ്താനി.