മാവൂർ: സാമൂഹിക പ്രവർത്തകനും കെ.എസ്.ഇ.ബി റിട്ട. എക്സിക്യൂട്ടിവ് എൻജിനീയറുമായ കള്ളിവളപ്പിൽ കെ.വി. അഹമ്മദ്കുട്ടി ഹാജി (66) നിര്യാതനായി. എസ്.വൈ.എസ് റിയാദ്, ഐ.സി.എഫ് അൽഖോബാർ സെൻട്രൽ കമ്മിറ്റികളുടെ മുൻ ജനറൽ സെക്രട്ടറി, മാവൂർ മഹ്ളറ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് മാവൂർ സർക്കിൾ ജനറൽ സെക്രട്ടറി, കൽപള്ളി മസ്ജിദുൽ ഫതഹ് കമ്മിറ്റി സെക്രട്ടറി, എസ്.വൈ.എസ് കുന്ദമംഗലം സോൺ മുൻ വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ. മക്കൾ: ജവാദ് (രിസാല സ്റ്റഡി സർക്കിൾ അൽഖോബാർ സെൻട്രൽ ചെയർമാൻ), ജുനൈദ് (ഭാരത് പെട്രോളിയം), ഖദീജ ബൽക്കീസ് (ദുബൈ), ഫാത്തിമ മുഹ്സിന. മരുമക്കൾ: നൗഷാദ്, മുർഷിദ്, റഹീസ, അമാന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബൂബക്കർ സഖാഫി, പരേതനായ അബ്ദുല്ല.