പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് നേതാവും തദ്ദേശ തെരഞ്ഞെടുപ്പിൽ ഒന്നാം വാർഡിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന ബിനോയ് കുരിയാടി (36) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ അപ്പുക്കുട്ടൻ. മാതാവ്: നാരായണി. ഭാര്യ: നിത്യ. മകൾ: വേദിക. സഹോദരങ്ങൾ: മിനി, ബിന്ദു.