ഉള്ളിയേരി: തെരുവത്തുകടവിലെ നാഷനൽ ബേക്കറി ഉടമ പുതുവയൽക്കുനി കെ.കെ. മാധവൻ (91) നിര്യാതനായി. വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂനിറ്റ് പ്രഥമ പ്രസിഡൻറും ബേക്കറി ഓണേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് മുൻ പ്രസിഡൻറുമായിരുന്നു. ഭാര്യ: പരേതയായ യശോദ. മക്കൾ: സജീവൻ, രാജീവൻ (നാഷനൽ ബേക്കറി, തെരുവത്ത്കടവ്), സജിനി. മരുമക്കൾ: കെ.സി. ബാബു കാക്കൂര്‍ (റിട്ട. ൈഡ്രവർ, കെ.എസ്.ആർ.ടി.സി), സരിഗ.