കരുമല: എസ്.ബി.ടിയിൽനിന്ന് വിരമിച്ച പൂതോളി ദാമോദരൻ നായർ (78) നിര്യാതനായി. വിമുക്തഭടനായിരുന്നു. പരേതരായ കുഞ്ഞോമന നായരുടെയും മാധവിയമ്മയുടെയും മകനാണ്. ഭാര്യ: ചീക്കിലോട് പേടൻപിലാക്കൂൽ സരോജിനിയമ്മ. മക്കൾ: ഹനീഷ് (ക്രിയേറ്റ ബിൽഡേഴ്സ് കരുമല, ഏകരൂൽ), സുജീഷ് (കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം), രാഗേഷ് (ദുബൈ). മരുമക്കൾ: സുമ (വടുവൻചാൽ, വയനാട്), ശ്രീജ (തിരുവനന്തപുരം), രസ്ന (ദുബൈ). സഹോദരങ്ങൾ: സൗമിനിയമ്മ, ഭാസ്കരൻ നായർ (റിട്ട. സഹകരണ വകുപ്പ്), പരേതരായ പൂതോളി നാണു നായർ, പത്മാക്ഷിയമ്മ, ബാലാമണിയമ്മ. സഞ്ജയനം വ്യാഴാഴ്ച.