ഉള്ള്യേരി: പ്രമുഖ തെയ്യം കലാകാരനും ഫോക്ലോർ അവാർഡ് ജേതാവുമായ മുന്നൂറ്റൻ കണ്ടി ബാലൻ (84) നിര്യാതനായി. കേരളത്തിനകത്തും പുറത്തുമായി നൂറോളം ക്ഷേത്രങ്ങളിലും കാവുകളിലും ഏഷ്യാഡ് ഉൾപ്പെടെയുള്ള മറ്റുവേദികളിലും തെയ്യം അവതരിപ്പിച്ചിട്ടുണ്ട്. ചെണ്ടവാദ്യ വിദഗ്ധനുമായിരുന്നു. ഭാര്യ: അമ്മു. മക്കൾ: മുരളി, സുരേഷ്, രമേഷ് (മൂവരും തെയ്യം കലാകാരന്മാർ), ജയശ്രീ, ലതിക. മരുമക്കൾ: ഗൗരി (പള്ളിക്കര), രാധിക (തലശ്ശേരി), പ്രത്യുഷ (കക്കോടി), പരേതനായ രാജൻ (തലശ്ശേരി).