കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് നേതാവും കൊയിലാണ്ടി സ്പെഷൽ ഗ്രേഡ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പെരുവട്ടൂരിലെ വായനാരി രാമകൃഷ്ണൻ (85) നിര്യാതനായി. ഡി.സി.സി അംഗം, ബ്ലോക്ക് - മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചു. ഐ.എൻ.ടി.യു.സിയുടെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയുമായിരുന്നു. പരേതരായ വായനാരി ഗോപാലെൻറയും മാണിക്യത്തിെൻറയും മകനാണ്. ഭാര്യ: സരോജിനി. മക്കൾ: രമ്യ (കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക് മുചുകുന്ന് ശാഖ), രശ്മി (ജൂനിയർ അസി. ചെക്യാട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: അനീഷ് (എക്സൽ കോളജ് വടകര), വിജേഷ് (ജില്ല പഞ്ചായത്ത് ഓഫിസ്, കണ്ണൂർ). സഹോദരങ്ങൾ: അശോകൻ (റിട്ട. കെ.എസ്.ആർ.ടി.സി), സോമൻ (റിട്ട. അധ്യാപകൻ), ചന്ദ്രമതി, ശാന്തകുമാരി, രമണി.