കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ രാഘവൻ (77) നിര്യാതനായി. ഒ.പി.കെ.എം കലാസമിതിയുടെ ആദ്യ കാല പ്രവർത്തകനും നാടകനടനുമായിരുന്നു. സി.പി.എം ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗവും പന്തലായനി പാൽ സൊസൈറ്റി ജീവനക്കാരനുമായിരുന്നു. ഭാര്യ: പരേതയായ രാധ. മക്കൾ: ചന്ദ്രിക, ബാബു, പ്രദീപൻ, സുമ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (മേപ്പയൂർ) , നാരായണൻ (പയ്യോളി), ശ്രീജ, സീന (എം.എം.സി). സഞ്ചയനം വെള്ളിയാഴ്ച.