വടകര: മണിയൂര്‍ രാമത്ത് മീത്തല്‍ നാരായണന് അടിയോടി (72-റിട്ട. ആര്.എം.എസ്) നിര്യാതനായി. കഴിഞ്ഞ ദിവസം മണിയൂര്‍ മുതുവനയില്‍ പേപ്പട്ടി ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന്, കോവിഡ് പരിശോധനയില്‍ പോസിറ്റിവായി. വീട്ടില്‍ വിശ്രമത്തിലായിരിക്കെ വീണ്ടും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് മരണം. ഭാര്യ: മീനാക്ഷിയമ്മ. മക്കള്‍: അനില്‍, സുനില്‍,റീന. മരുമക്കള്‍: സന്തോഷ് (കൊയിലാണ്ടി, കോതമംഗലം), ധന്യ പതിയാരക്കര, ധന്യ ആയഞ്ചേരി. സഹോദരന്: ശങ്കരന് അടിയോടി.