വടകര: കര്‍ഷക സംഘം നേതാവും മുന്‍ ജില്ല പഞ്ചായത്തംഗവുമായ വെള്ളികുളങ്ങരയിലെ എ.കെ. നാണു മാസ്റ്റര്‍ (72)നിര്യാതനായി. സി.പി.എം വെള്ളികുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമാണ്. വെള്ളികുളങ്ങര കൈത്തറി വീവേഴ്സ് സൊസൈറ്റി പ്രസിഡൻറ്, വെള്ളികുളങ്ങര മില്‍ക്ക് സൊസൈറ്റി പ്രസിഡൻറ്, വടകര സഹകരണ ആശുപത്രി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സരള. മക്കള്‍: പരേതനായ ജിനീഷ്, ജീഷ്ണ. മരുമകന്: അനുരൂപ്. സഹോദരങ്ങള്‍: രാധ, അഡ്വ.എ.കെ. വിജയന്, പരേതരായ കുമാരന്, എ.കെ.ദാമോദരന്‍.