വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡൻറും റിട്ട. ഇരിങ്ങണ്ണൂര്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററുമായ ചോറോട് പത്മശ്രീയില്‍ പി. കുഞ്ഞപ്പ നമ്പ്യാര്‍ (90) നിര്യാതനായി. വടകര ശ്രീനാരായണ ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍, സി.പി.എം കെ.എസ്.ഇ.ബി ഏരിയ ബ്രാഞ്ച് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പത്മാവതി അമ്മ. മക്കള്‍: മാധുരി, ദേവീദാസ് (പുറമേരി സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി). മരുമക്കള്‍: ബാലകൃഷ്ണന് നമ്പ്യാര്‍ (റിട്ട. റെയിൽവേ ഡിവിഷനല്‍ എന്‍ജിനീയര്‍), ശശികല മണത്തണ . സഹോദരങ്ങള്‍: അപ്പു നമ്പ്യാര്‍ (റിട്ട. അഡീഷനല്‍ സെക്രട്ടറി, കേരള സര്‍ക്കാര്‍), ശ്രീനിവാസന്, സുരേന്ദ്രബാബു (റിട്ട. ഇ.എസ്.ഐ ഫാറൂഖ്), അംബുജ നാരായണന് നായര്‍, പരേതരായ അഡ്വ. കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, ജാനകി കുഞ്ഞികൃഷ്ണന് നായര്‍.