കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രഫ. എ. കൃഷ്ണൻ എന്ന ലണ്ടൻ കൃഷ്ണൻ (83) ബംഗളൂരുവിൽ നിര്യാതനായി. ആർ.എസ്.എസിെൻറ ആദ്യകാല പ്രവർത്തകനും രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് തീർത്ഥയാത്രകൾ മറ്റുള്ളവർക്ക് ഒരുക്കി നൽകിയിരുന്ന ആദ്യകാല ഭക്തി തീർത്ഥാടന സംഘാടകനുമായിരുന്നു.വിദേശ വിദ്യാഭ്യാസം നേടി കോളജിൽ അധ്യാപകനായി എത്തിയപ്പോൾ നിത്യവേഷമാക്കിയ കോട്ടും ഇംഗ്ലീഷിലുള്ള ആശയ വിനിമയവുമാണ് ലണ്ടൻ കൃഷ്ണൻ എന്ന പേരും നേടിക്കൊടുത്തത്. നേരെത്ത വടക്കാഞ്ചേരി എൻ.എസ്.എസ് വ്യാസ കോളജ് അധ്യാപകനായിരുന്നു. ഗുരുവായൂരപ്പൻ കോളജിലെത്തിയതോടെ മാങ്കാവിലായിരുന്നു താമസം.മലബാർ ക്രിസ്ത്യൻ കോളജിലെ ഫിസിക്സ് പ്രഫസർ പരേതയായ വത്സലയാണ് ഭാര്യ. മക്കൾ: ഗീത (ഐ.ടി, ബംഗളൂരു), ഗംഗ (പിന്നണി ഗായിക), ഗണേഷ് (അമേരിക്ക). മരുമക്കൾ: പരേതനായ ബാബു (ഐ.ടി), ചിത്തരസു (സിനിമാട്ടോഗ്രാഫർ), മീര (അമേരിക്ക).