കീഴരിയൂർ: കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായ രാമപുരി ഇ.എം. രാമചന്ദ്രൻ (71) നിര്യാതനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്, കീഴരിയൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, നെല്യാടി നാഗകാളി ക്ഷേത്ര രക്ഷാധികാരി, ഗോൾഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ കൊയിലാണ്ടി മേഖല പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര. മക്കൾ: ലിൻസിത്ത് ലാൽ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), രൻസിത്ത് ലാൽ (ബിസിനസ്). മരുമക്കൾ: അതുല്യ, ഡോ. രമ്യ. സഹോദരങ്ങൾ: പി. രാജു (കോൺട്രാക്ടർ), ഇ.എം. പവിത്രൻ, ഇ.എം സുരേന്ദ്രൻ (ഇരുവരും വിക്ടറി ട്രേഡേഴ്സ്), ഇ.എം വത്സൻ (ജയശ്രീ ഓയിൽ മിൽ), പരേതരായ ഇ.എം കരുണൻ, ശൈലജ, ജയശ്രീ.