കോഴിക്കോട്: തത്ത്വശാസ്ത്രപണ്ഡിതനും ഈശോസഭ വൈദികനുമായിരുന്ന ഫാ. ജോൺ വട്ടങ്കി (89) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട് ൈക്രസ്റ്റ് ഹാളിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിന് മലാപ്പറമ്പ് ൈക്രസ്റ്റ് ഹാൾ െസമിത്തേരിയിൽ സംസ്കരിക്കും. കോട്ടയം പാലക്കാട്ടുമല സ്വദേശിയാണ്. പിതാവ്: പരേതനായ ഉലഹന്നാൻ. മാതാവ്: പരേതയായ മറിയം. സഹോദരങ്ങൾ: പരേതരായ റോസ്, മറിയം, അന്ന, ജോസഫ്, കുര്യാക്കോസ്, തോമസ്. ഷെമ്പഗന്നൂരിലെ സേക്രഡ് ഹാർട്ട് കോളജ്, പുണെ നദീപ വിദ്യാപീഠം എന്നിവയിൽ തത്ത്വശാസ്ത്ര അധ്യാപകനായിരുന്നു. ഇൻഡോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനാണ്. ഇന്ത്യൻ ഫിലോസഫി, ക്രിസ്റ്റ്യൻ തിയോളജി, സുറിയാനി ഭാഷ എന്നിവയിൽ ഗവേഷണം നടത്തിയിട്ടുണ്ട്. ഭാരതീയ തത്ത്വചിന്തയിലെ ന്യായ-വൈശേഷിക ദർശനത്തിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പണ്ഡിതനായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.